അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് തകർന്നുവീണത് ഭീകരമായ അപകടത്തിനിടയാക്കി. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമായി പറന്ന ഈ വിമാനം ടേക്ക് ഓഫിന് ശേഷം അഞ്ച് മിനിറ്റിനുള്ളിൽ ജനവാസമേഖലയിൽ വീണ് തകർന്നു. ഇതുവരെ 30 പേർ മരണമടഞ്ഞുവെന്നും മരണസംഖ്യ കൂടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യാത്രക്കാരിൽ രണ്ട് കുട്ടികളും ഉൾപ്പെട്ടിരുന്നു.
ഗുജറാത്തിന്റെ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടു ചെയ്യുന്നു. ദുരന്തസ്ഥലത്തേക്ക് 270 അംഗങ്ങളടങ്ങിയ എൻഡിആർഎഫ് ടീമും അർദ്ധസൈനിക സേനയും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അഹമ്മദാബാദിലേക്ക് തുടർന്നുള്ള നടപടികൾക്കായി എത്തിച്ചേരുമെന്ന് അറിയിക്കപ്പെട്ടിട്ടുണ്ട്.
വിമാനം തകർന്നുവീണ സമയത്തെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെങ്കിലും, പരിക്കേറ്റവരുടെ എണ്ണം കൂടുതലാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
































