കുവൈറ്റ് സിറ്റി: മണി എക്സ്ചേഞ്ച് രംഗത്തെ വിശ്വസ്തനീയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ അൽ ഖൈരാനിൽ പ്രവർത്തനം ആരംഭിച്ചു. ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 33 മത്തേതും, ലുലു ഫിനാൽഷ്യൽ ഹോൾഡിംഗിസിന്റെ 279 മത്തേയും ശാഖയാണ് അൽ ഖേരാൻ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എം.എ യൂസഫ് അലി ഉപഭോക്താക്കൾക്കായി സമർപ്പിച്ചത്.
കുവൈത്തിലെ യുഎഇ അംബാസഡര്‍ മതാര്‍ ഹമീദ് ഹലൈസ് അല്‍ മഖാസഫ അല്‍ നെയാദി, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെഞ്ച്; ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ; ഡെപ്യൂട്ടി ജനറൽ മാനേജർ സുബാഹിർ തയ്യിൽ, ഓപ്പറേഷന് സ് മേധാവി ഷഫാസ് അഹമ്മദ് തുടങ്ങി മറ്റു ഉന്നത ഉദ്യോഗസ്ഥരും ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഖേരാൻ മാളിൽ പുതുതായി തുടങ്ങിയ ലുലു ഹൈപ്പർമാർക്കറ്റ് ന് അഭിമുഖമായാണ് പുതിയ ലുലു എക്സ്ചേഞ്ച് ശാഖ ആരംഭിച്ചിട്ടുള്ളത്.