കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി ചുമതലയേറ്റ വിവര വിനിമയ-സാംസ്കാരിക മന്ത്രി രാജിവെച്ചു. അബ്ദുള്ള ബുഫ്തിൻ ആണ് രാജി വെച്ചത്. ചുമതലയേറ്റ് മൂന്നു ദിവസത്തിനുള്ളിലാണ് രാജി വന്നിരിക്കുന്നത്. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിൻരെ നേതൃത്വത്തിലുള്ള മന്ത്രിസഭ കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു.






























