കുവൈറ്റ് സിറ്റി: കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യാ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് പൗരന് കുവൈറ്റ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഇയാള് അമ്മായിയമ്മയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ വകവരുത്താൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ വാദം അംഗീകരിച്ച കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ വീട് വിട്ട് മാതാപിതാക്കളോടൊപ്പം താമസിക്കാൻ പോകുകയും തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയും ചെയ്തതിൽ ഉള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്





























