കുവൈറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിൻ്റെ സഹകരണത്തോടെ  ജനുവരി 31-ന് അൽ അദാൻ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ കുവൈത്ത്  ആരോഗ്യമന്ത്രി  ഡോ. അഹമ്മദ് അൽ അവദി  ഇന്ത്യൻ അംബാസഡറായ  ഡോ. ആദർശ് സ്വൈക;  അൽ അദാൻ ആശുപത്രി ഡയറക്ടർ ഹുസൈൻ ജാസർ,,കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. റീം അൽ റദ്‌വാൻ, കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഡയറക്ടർ ഡോ. ഹനാൻ അൽ അവധി എന്നിവർ സംബന്ധിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ധാരാളം അംഗങ്ങൾ ഈ പരിപാടിയിൽ രക്ത ദാതാക്കളായി പങ്കെടുത്തു. ഓരോ വർഷവും കുവൈറ്റിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാർ നിസ്വാർത്ഥമായി രക്തം ദാനം ചെയ്യുന്നുണ്ട്

ഇന്ത്യൻ എംബസിയും ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറവും കുവൈറ്റിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളും കുവൈറ്റിൽ കാലാകാലങ്ങളിൽ രക്തദാനവും സൗജന്യ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. 2023ൽ എംബസിയും ഐഡിഎഫും ചേർന്ന് 3 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. 2023-ൽ കുവൈറ്റിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ 50-ലധികം രക്തദാന ക്യാമ്പുകളാണ് സംഘടിപ്പിച്ചത്