ഇലക്ട്രിക്കൽ കേബിൾ മോഷണം, രണ്ട് ഏഷ്യക്കാർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുന്ന ഏഷ്യൻ പ്രവാസികളുടെ സംഘത്തെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.  ജഹ്‌റ ഗവർണറേറ്റിന് ചുറ്റുമുള്ള മരുഭൂമി പ്രദേശങ്ങളിൽ  ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുന്ന 30 ഓളം കേസുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അംഘരയിൽ സ്‌ക്രാപ്പ് കടകളിൽ രണ്ട് ഏഷ്യക്കാർ  ഇലക്ട്രിക്കൽ കേബിളുകൾ പതിവായി വിൽക്കുന്നതായി ബന്ധപ്പെട്ട്റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണ ത്തിൽ ആണ്  പ്രതികളെ പിടികൂടിയത്.