ഇരട്ട കൊലപാതകം, ഇന്ത്യക്കാരനായ പ്രവാസി കസ്റ്റഡിയിൽ

കുവൈറ്റ് സിറ്റി:  ഖഷാനിയയിൽ രണ്ട് ഏഷ്യൻ പ്രവാസികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ  ഇന്ത്യൻ പ്രവാസി പോലീസ് കസ്റ്റഡിയിൽ.  ഖഷാനിയ്യയിലെ ഒരു മുറിയിൽ രണ്ട് പ്രവാസികളെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നൂ. ഇരുവരും രക്തം വാർന്ന് മരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അധികൃതർ സംഭവസ്ഥലത്തെത്തി, ഇവിടെ വച്ച്ഇന്ത്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തു.