പ്രവേശന വിലക്ക് : നാല് വിഭാഗങ്ങളിലെ പ്രവാസികൾക്ക് ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ

കുവൈത്ത് സിറ്റി : 2021 ഫെബ്രുവരി 7 മുതൽ കുവൈത്തിലേക്ക് പ്രവാസികള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും നാല് വിഭാഗങ്ങളിൽ പെടുന്നവർക്ക് ഇളവുകൾ ഉള്ളതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ ഉദ്ധരിച്ച് അൽ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു.

നയതന്ത്ര ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ മെഡിക്കല്‍ ജീവനക്കാർ, ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകൃത ലിസ്റ്റ് പ്രകാരമുള്ള സ്വകാര്യമേഖലയിലെ മെഡിക്കല്‍ സ്റ്റാഫ്, ഗാര്‍ഹിക തൊഴിലാളികള്‍, ഡ്രൈവര്‍മാർ എന്നീ വിഭാഗങ്ങളിലുള്ളവർക്കും ഇവരുടെ അടുത്ത ബന്ധുക്കൾക്കും ആണ് ഇളവ് അനുവദിച്ചത്.