വിസിറ്റ് വിസ; ഓരോ ഗവർണറ്റിലും പ്രതിദിനം 150 അപ്പോയിന്റ്മെന്റുകൾ മാത്രം

കുവൈറ്റ് സിറ്റി : കുടുംബങ്ങൾക്കുള്ള സന്ദർശന വിസ തുറന്നതിൻ്റെ ആദ്യ ദിവസം തന്നെ ‘മെറ്റാ’ പ്ലാറ്റ്‌ഫോമിൽ മുൻകൂർ അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്യാതെ  എത്തിയ നിരവധി പ്രവാസികളെ റെസിഡൻസി അഫെയേഴ്സ് ഡിപ്പാർട്ട്‌മെൻ്റ്  തിരിച്ചയച്ചു.

‘മെറ്റാ’ പ്ലാറ്റ്‌ഫോമിൽ മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്നും ഓരോ ഗവർണറേറ്റിലും പ്രതിദിനം 150 അപ്പോയിൻ്റ്‌മെൻ്റ് മാത്രമായി ബുക്കിംഗ് പരിമിതപ്പെടുത്തിയിരിക്കുന്നതായും അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,

അപേക്ഷയോടൊപ്പം കുവൈറ്റിൻ്റെ ദേശീയ വിമാനക്കമ്പനിയിൽ ബുക്ക് ചെയ്ത തിരികെ പോകാനുള്ള  എയർലൈൻ ടിക്കറ്റുകൾ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം എന്നതാണ് മറ്റൊരു നിർബന്ധിത വ്യവസ്ഥ. ദേശീയ വിമാനക്കമ്പനിയിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകൾ ഇല്ലാത്ത രാജ്യങ്ങളിൽ, സന്ദർശകൻ ദേശീയ വിമാനക്കമ്പനി പ്രവർത്തിക്കുന്ന ഏത് രാജ്യത്തുനിന്നും ഒരു ട്രാൻസിറ്റ് ബുക്ക് ചെയ്യണം.

ഫാമിലി വിസിറ്റ് വിസയ്ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസിറ്റ് വിസയ്ക്ക് മൂന്ന് മാസവുമാണ് സാധുത. ഇതിൻറെ സമയപരിധി നീട്ടാവുന്നതല്ല. സന്ദർശകർക്ക് പ്രായപരിധിയില്ല. ഫാമിലി വിസിറ്റ് വിസയുടെ സാധുത ഒരു മാസം മാത്രമാണ്, അതായത് വിസ ലഭിച്ച് ഒരു മാസത്തിനുള്ളിൽ സന്ദർശകൻ കുവൈറ്റിൽ എത്തണം. ആരെങ്കിലും താമസ കാലയളവ് ലംഘിക്കുകയാണെങ്കിൽ, സന്ദർശകനെയും സ്പോൺസറെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തും