ഗ്ളോബൽ പവേർസ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയിൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് ആഗോള പട്ടികയിലെ ഏറ്റവും മികച്ച ഇന്ത്യൻ അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡ്

0
8

ഗ്ളോബൽ പവേർസ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയിൽ ലൂയിസ് വിട്ടോൺ (Louis Vuitton) ഒന്നാമത്; മലബാർ ഗോൾഡ് & ഡയമണ്ട്സ് ആഗോള പട്ടികയിലെ ഏറ്റവും മികച്ച ഇന്ത്യൻ അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡായി 19-ാം റാങ്കിലെത്തി

മലബാർ ഗോൾഡ് & ഡയമണ്ട്സിന് പുറമെ മറ്റ് നിരവധി ഇന്ത്യൻ വാച്ച്, ജ്വല്ലറി ബ്രാൻഡുകളും ടോപ് 100ൽ ഇടം നേടിയിട്ടുണ്ട്. ടൈറ്റൻ കമ്പനി ലിമിറ്റഡ് 24- ആം  സ്ഥാനത്തും, കല്യാണ് ജ്വല്ലേഴ്സ്, ജോയ് ആലുക്കാസ് എന്നീ ബ്രാൻഡുകൾ യഥാക്രമം 46, 47- എന്നീ സ്ഥാനങ്ങളും നേടി. സെൻകോ ഗോൾഡ് & ഡയമണ്ട്സ് 78-ാ00 സ്ഥാനവും, തങ്കമയിൽ ജ്വല്ലറി 98-ാം സ്ഥാനവും സ്വന്തമാക്കി.

ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 13 രാജ്യങ്ങളിലായി 340-ലധികം ഷോറൂമുകളുള്ള മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ വിപുലമായ റീട്ടെയിൽ ശൃംഖലയും, റീട്ടെയിൽ ജ്വല്ലറി വ്യവസായ രംഗത്തെ ശക്തമായ സ്വാധീനവും ബ്രാൻഡിന്റെ റാങ്കിങ്ങ് മികച്ച നിലയിലേക്ക് ഉയർത്താൻ സഹായിച്ചു.

ആഗോള ആഡംബര ഉൽപ്പന്ന മേഖലയിലെ മുൻനിര ബ്രാൻഡുകളെ കണ്ടെത്തുന്നതിനായി ഡെലോയിറ്റ് നടത്തിയ വാർഷിക വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള, ഗ്ലോബൽ പവർ ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 റിപ്പോർട്ടിൽ, പ്രമുഖ ലക്ഷ്വറി ബ്രാൻഡായ LVMH ഒന്നാം സ്ഥാനം കരസ്ഥമാക്കി. പബ്ലിക് ഡൊമെയ്നിൽ ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കി സമാഹരിച്ച ഈ സമഗ്ര റിപ്പോർട്ട്, ആഭരണങ്ങൾ, വാച്ചുകൾ, കോസ്മെറ്റിക്സ്, ഹാൻഡ് ബാഗുകൾ തുടങ്ങി വിവിധ ആഡംബര വസ്തുക്കളുടെ മേഖലകളിൽ പ്രവർത്തിക്കുന്ന മികച്ച 100 ബ്രാൻഡുകളെ വാർഷിക വിൽപ്പന കണക്കുകൾ, ബ്രാൻഡ് മൂല്യം, മറ്റ്

ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കി നടത്തിയ പരിശോധനകൾക്ക് ശേഷമാണ് റാങ്കിങ് നിർണ്ണയിക്കുന്നത്. ഈ മേഖലയിലെ ട്രെൻഡുകൾ, വെല്ലുവിളികൾ, അവസരങ്ങൾ എന്നിവയുൾപ്പെടെ ആഡംബര വിപണിയെക്കുറിച്ചുള്ള വിശദമായ ഉൾക്കാഴ്ചകളും റിപ്പോർട്ട് നൽകുന്നു. കഴിഞ്ഞ വർഷത്തെ ഈ മേഖലയുടെ പ്രകടനത്തെക്കുറിച്ചുള്ള വിശകലനവും റിപ്പോർട്ടിൽ ഉൾപ്പെടുന്നു. ടോപ്പ് 100 ലിസ്റ്റിലെ ഏഴ് കമ്പനികളുൾപ്പെടുന്ന ഫ്രാൻസ് ആഡംബരത്തിന്റെ മുൻനിര കേന്ദ്രമായി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ലിസ്റ്റിൽ ഇടം നേടിയ 100 ബ്രാൻഡുകളുടെ മൊത്തം വിൽപ്പനയുടെ ഏകദേശം മൂന്നിലൊന്ന് സംഭാവന ചെയ്യാനും ഫ്രാൻസിൽ നിന്നുള്ള ബ്രാൻഡുകൾക്ക് സാധിച്ചതായി റിപ്പോർട്ട് പറയുന്നു. കെറിംഗ് എസ്എ, ദി എസ്റ്റി ലോഡർ കമ്പനീസ്, ചാനൽ, ഹെർമിസ് തുടങ്ങിയവയാണ് പട്ടികയിലെ മറ്റ് മുൻനിര ബ്രാൻഡുകൾ.

ഉപഭോക്ത്യ അനുഭവങ്ങൾ, ഉപഭോക്ത്യ ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിന് ബ്രാൻഡുകൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ, വിപണിയിൽ മില്ലേനിയലുകൾ, Gen Z വിഭാഗവും ചെലുത്തുന്ന വലിയ പ്രഭാവം, നിലവിലെ ലാൻഡ്സ്കേപ്പിലെ ഡിജിറ്റൽ സംരംഭങ്ങളിലെ പുരോഗതി, സുസ്ഥിരമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലെ ഊന്നൽ തുടങ്ങിയ ഉയർന്നുവരുന്ന ഉപഭോക്ത്യ പ്രവണതകൾ എന്നിവക്കൊപ്പം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഈ മേഖലയുടെ അതിജീവനമുൾപ്പെടെയുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകളും റിപ്പോർട്ട് വിശകലനം ചെയ്യുന്നു.