അനധികൃത താമസക്കാർക്ക് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

0
123

കുവൈത്ത് സിറ്റി : അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇതോടെ പിഴ അടച്ചു താമസരേഖ നിയമപരമാക്കുന്നതിനോ പിഴ കൂടാതെ രാജ്യം വിടുന്നതിനോ അവസരം ലഭിക്കും . മൂന്ന് മാസത്തേക്ക് ആണിത്, അതായത് മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് ഈ  സമയപരിധി .

താമസ നിയമ ലംഘകരായ പ്രവാസികൾക്ക് ഈ കാലയളവിൽ പിഴ കൂടാതെ രാജ്യം വിടുന്നതിനും പുതിയ വിസയിൽ തിരിച്ചു വരുന്നതിനും അവസരം ലഭിക്കും.  രാജ്യം വിടാൻ താല്പര്യമില്ലാത്തവർക്ക് പരമാവധി പിഴയായ 600 ദിനാർ അടച്ചു താമസരേഖ നിയമ വിധേയമാക്കുവാനും സാധിക്കുന്നതാണ്.

അതേസമയം, ക്രിമിനൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് യാത്ര വിലക്ക് നേരിടുന്നവർക്ക് ഈ സമയത്തിനുള്ളില്കേസ് തീർപ്പ് ആയാൽ മാത്രമേ പൊതു മാപ്പ് ബാധകമാകുകയുള്ളു.

ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം അനധികൃത താമസക്കാർ കുവൈറ്റിൽ ഉണ്ടെന്നാണ് കണക്ക്. 2020 ഏപ്രിൽ മാസത്തിലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്