ഇന്ത്യയിൽ വാക്സിൻ വിതരണം അടുത്ത ശനിയാഴ്ച മുതൽ


ഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആദ്യ ഘട്ടത്തിൽ മൂന്ന് കോടി പേർക്ക് വാക്സിൻ നൽകും. ഒരു കോടി ആരോഗ്യ പ്രവർത്തകർ, പോലിസ് ഉൾപ്പെടെയുള്ള രണ്ട് കോടി മുന്നണി പ്രവർത്തകർക്കുമാണ് വാക്സിൻ നൽകുക. തുടർന്ന് അൻപത് വയസ്സ് കഴിഞ്ഞവർക്കും അൻപത് വയസ്സിന് താഴെ പ്രായമുള്ള അസുഖ ബാധിതർക്കുമായിരിക്കും വാക്സിനേഷൻ.
നിലവിൽ രണ്ടു വാക്സിനുകളാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്.

കേരളത്തിൽ വാക്സിനേഷന് വേണ്ടി 133 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. സർക്കാർ സ്വകാര്യ ആശുപത്രികൾ ആണ് വാക്സിനേഷൻ കേന്ദ്രങ്ങൾ . തിരുവനന്തപുരത്ത് 11, എറണാകുളത്ത് 12, മറ്റു ജില്ലകളിൽ ഒൻപത് എന്ന കണക്കിലാണ് ഇത്.