നടൻ കൃഷ്ണകുമാറിൻ്റെ വീട്ടിൽ അതിക്രമിച്ചു കടന്ന യുവാവ് വന്നത് മകളെ കാണാൻ

തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിനെ തിരുവനന്തപുരത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് കൃഷ്ണകുമാറിന്റെ മകളും സിനിമ താരവും ആയ അഹാനകൃഷ്ണയെ കാണാന്‍ വേണ്ടി വന്നതാണ് പോലീസിനോട് പറഞ്ഞത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫസില്‍ ഉള്‍ അക്ബര്‍ ആയിരുന്നു ഇന്നലെ പോലീസ് പിടിയിലായത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ മകള്‍ അഹാന വീട്ടില്‍ ഉണ്ടായിരുന്നില്ല, ഇതിന് ഏതാനും ദിവസം മുൻപ് അഹാന കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് മാറി നിന്നതാണ്.
സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അറസ്റ്റിലായ യുവാവിന് അത്തരത്തിലുള്ള ബന്ധങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് പോലീസ് സ്ഥിരീകരിച്ചു.