മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇൻഷുറൻസ് കവറേജ് വിപുലീകരിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലുടനീളം ഏഴ് ശാഖകളുള്ള  മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇപ്പോൾ ഇൻഷുറൻസ് കവറേജ് വിപുലീകരിക്കുന്നു. ഗ്ലോബ്മെഡ്, വാപ്‌മെഡ്, എൻഎഎസ്, സിഗ്ന, അൽ അഹ്‌ലിയ തുടങ്ങിയ അംഗീകൃത ഇൻഷുറൻസ് കാർഡുകൾ മുഖേനയുള്ള സേവനങ്ങൾ കവർ ചെയ്യുമെന്ന് സ്ഥാപന അധികൃതർ അറിയിച്ചു. നെക്സ്റ്റ് കെയർ, മെറ്റ്‌ലൈഫ്, മെഡ്‌നെറ്റ്, അലയൻസ് കെയർ, സൈക്കോ ഹെൽത്ത്, നാഷണൽ ലൈഫ് & ജനറൽ ഇൻഷുറൻസ്, എംഎസ്എച്ച് ഇൻ്റർനാഷണൽ, പ്രൊട്ടക്ഷൻ എന്നിവ ഇപ്പോൾ എല്ലാ മെട്രോ ബ്രാഞ്ചുകളിലും ലഭ്യമാണ്.

കുവൈറ്റിലെ ജനങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ അടുപ്പിക്കുന്നതിനുള്ള മെട്രോയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വികസനം. ഇൻഷുറൻസ് അന്വേഷണങ്ങൾ, ക്ലെയിം പ്രോസസ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ വേഗത്തിലാക്കാൻ മെട്രോ മെഡിക്കൽ ഗ്രൂപ്പ് പുതിയ ഇൻഷുറൻസ് റിസപ്ഷൻ കൗണ്ടറുകളും സ്ഥാപിച്ചു.

ഇൻഷുറൻസ് കവറേജും അപ്പോയിൻ്റ്‌മെൻ്റുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്കും  അന്വേഷണങ്ങൾക്കും  ഉപഭോക്താക്കൾക്ക് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ശാഖകളുമായി ബന്ധപ്പെടാം.