അബ്ദലിയിൽ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ എറണാകുളം സ്വദേശിയും

കുവൈത്ത് സിറ്റി :കുവൈറ്റ്‌ അബ്ദലി ഏരിയയിൽ മുത്തല എന്ന പ്രദേശത്ത്, ബുധനാഴ്ച നടന്ന വാഹന അപകടത്തിൽ മരിച്ചവരിൽ മലയാളിയും. എറണാകുളം സ്വദേശി സോണി സണ്ണി ആണ് മരിച്ചത്.  അപകടത്തിൽ മരിച്ച രണ്ടാമൻ  ഈജിപ്ഷ്യൻ സ്വദേശി ഖാലിദ് റഷീദു ആണ്

സോണി സണ്ണി ഇന്ന് നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കങ്ങൾക്ക് നടത്തുന്നതിനിടയായിരുന്നു ദാരുണ സംഭവം.
അനിയന്ത്രിതമായ കടന്ന് വന്ന സ്വദേശി യുടെ വാഹനമാണ് ഈ ദുരന്തം ഉണ്ടാക്കിയത്..
ഇടിയുടെ അഘാ തത്തിൽ വാഹനം പൂർണമായും കത്തി നശിക്കുകയും ആ വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് സഹോദരന്മാരും പൂർണമായും കത്തിയ രീതിയിലാണ് കണ്ടെത്തിയത്
തിരിച്ചറിയുവാൻ സാധിക്കാത്ത വിധം രണ്ട് ബോഡികളും ഫർവാനിയ മോർച്ചറിയിൽ സൂക്ഷിരിക്കുക്കയാണ് വിദഗ്ദ്ധ പരിശോധന
ക്ക് ശേഷം മാത്രമേ ബോഡി റിലീസ് ചെയ്യുകയുള്ളൂ
കമ്പനി ആവശ്യ പ്രകാരം കെ കെ എം എ മാഗ്നറ്റ് വിഭാഗം ബോഡി നാട്ടിൽ കൊണ്ടു പോകുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾക്കായി പ്രവർത്തനം നടത്തി വരുന്നു