കുവൈറ്റ് സിറ്റി: പൗരന്മാർക്കും താമസക്കാർക്കും ബയോമെട്രിക് വിരലടയാളം നൽകുന്നതിനുള്ള സമയപരിധി നീട്ടി. പൗരന്മാർക്ക് സെപ്റ്റംബർ 30 വരെയും പ്രവാസികൾക്ക് ഡിസംബർ 30 വരെയും ആണ് നീട്ടിയത്. കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിൻ്റെ നിർദ്ദേശ പ്രകാരം ആണ് നടപടി. സഹ്ൽ ആപ്ലിക്കേഷൻ വഴി അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്തിട്ട് വേണം നിയുക്ത ബയോമെട്രിക് കേന്ദ്രങ്ങളിലേക്ക് പോകുന്നത്.