തിരുവനന്തപുരം: പാവപ്പെട്ടവൻ്റെ വീടെന്ന സ്വപ്നത്തിന് ചിറക് നൽകിയ സംസ്ഥാന സർക്കാറിൻ്റെ ലൈഫ്‌മിഷന്‍ പദ്ധതിവഴി, രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിൻ്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
തിരുവനന്തപുരം വട്ടിയൂര്‍കാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു. രണ്ടേമുക്കാല്‍ സെന്റില്‍ 600 സ്‌ക്വയര്‍ ഫീറ്റിൽ നിർമ്മിക്കുന്ന വീടിന് എട്ട് ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. നാല് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും നാല് ലക്ഷം രൂപ ഉപഭോക്താവും മുടക്കും
2019ല്‍ തിരുവനന്തപുരം കരകുളം പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ആദ്യഘട്ട ഗൃഹപ്രവേശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി നടത്തിയിരുന്നു.