ഹെസ്സ അൽമുബാറകിൽ ലുലു ഗൗർമെറ്റ് പ്രവർത്തനം ആരംഭിച്ചു

0
12

കുവൈത്ത് സിറ്റി: പുത്തൻ രുചികൾ, ആഗോള ബ്രാൻഡുകൾ, പ്രീമിയം ഷോപ്പിങ് എന്നിവ ഒരു കുടക്കീഴിൽ അവതരിപ്പിച്ച് ഹെസ്സ അൽ മുബാറകിൽ ലുലു ഗ്രൂപ്പിൻ്റെ പുതിയ ലുലു ഗൗർമെറ്റ് പ്രവർത്തനം ആരംഭിച്ചു. പ്രീമിയം ഭക്ഷണശേഖരങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡുകൾ, ലൈഫ്സ്റ്റൈൽ ഇനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം പുതിയ സ്റ്റോറിൽ ലഭ്യമാണ്. ജി.സി.സിയിലെ ആദ്യത്തെ ലുലു ഗൗർമെറ്റ് കൺസെപ്റ്റ്സ്റ്റോറും കുവൈത്തി ലെ 18-ാമത് ലുലു ഔട്ട്ലറ്റുമാണിത്.
വിശിഷ്ടാതിഥികളായ യു.ആർ.സി ചീഫ് പ്രോപ്പർട്ടി മാനേജ്മെന്റ് ഓഫിസർ സുലൈമാൻ അൽ അസാക്കർ,
യു.ആർ.സി ഓപറേഷൻസ് എസ്.വി.പി അബ്ദുൽ അസീസ് അൽനാസർ, ലുലു കുവൈത്ത് ഡയറക്‌ടർ ശ്രീജിത്ത്, ലുലു കുവൈത്ത് റീജനൽ ഡയറക്‌ടർ സക്കീർ ഹുസൈൻ, മറ്റ് മുതിർന്ന മാനേജ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്തു.

11,600ലധികം ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ലുലു ഗൗർമെറ്റ് ഗുണനിലവാരം, വൈവിധ്യം, സൗകര്യം എന്നിവകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലാണ്. വെജിറ്റേറിയൻ, സ്പെഷാലിറ്റി ലൈഫ്സ്റ്റൈൽ ഇനങ്ങൾ എന്നിവക്കൊപ്പം, ശ്രദ്ധാപൂർവം തയാറാക്കിയ പുതിയതും ജൈവവും ആരോഗ്യ കേന്ദ്രീകൃതവുമായ ഉൽപന്നങ്ങളുടെ വിപുലമായ ഇനങ്ങൾ ഇവിടെ ലഭ്യമാകും.

ആരോഗ്യ-അധിഷ്‌ഠിത ഉപഭോഗത്തിനായു ള്ള വർധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റുന്ന വീഗൻ, ‘ഫ്രീ-ഫ്രോം’, സ്പെഷാലിറ്റി ഇനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര, ഇറക്കുമതി ബ്രാൻഡുകളുടെ വിപുലമായ ശേഖരം അതുല്യമായ ചേരുവകളും രുചികരമായ തെരഞ്ഞെടുപ്പുകളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. പ്രീമിയം ഓഫറുകൾ, അന്താരാഷ്ട്ര വൈവിധ്യം, ഉപഭോക്തൃ കേന്ദ്രീകൃത ഡിസൈൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഗൗർമെറ്റ് ഗുണനിലവാരവും സൗകര്യവും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഷോപ്പിങ് അനുഭവം സമ്മാനിക്കും.