കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി യുവതി മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ സ്വദേശി തോട്ടത്തിൽ വീട്ടിൽ രശ്മി (47) ആണ് മരിച്ചത്. ഭർത്താവ്: വിശ്വനാഥൻ.
കുവൈറ്റിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.






















