ഇടുക്കി:കുമളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവത്തിൽ വരനും അയാളുടെ മാതാപിതാക്കളും അറസ്റ്റിൽ. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിൽ ആണ് സംഭവം നടന്നതാണ്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഈ വിവാഹം നടന്നത്. പെൺകുട്ടിയെ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഈ വിവാഹത്തെക്കുറിച്ച് വിവരങ്ങൾ പുറത്ത് വന്നത്. പതിനേഴു വയസ്സുള്ള ഈ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു.
ഇക്കാര്യത്തിൽ പെൺകുട്ടിയെ വിവാഹം കഴിച്ച സൂര്യ (24), അദ്ദേഹത്തിന്റെ അച്ഛൻ ഈശ്വരൻ, അമ്മ കാളീശ്വരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്





























