ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അൽ-മാംദാനി ആശുപത്രിക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമ ആക്രമണത്തിൽ 500ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ സ്ട്രിപ്പ് ആരോഗ്യ അധികൃതർ റിപ്പോർട്ട് ചെയ്തു. മാസാദ്യം മുതൽ ഇസ്രായേൽ സൈന്യം നടത്തുന്ന സൈനിക നീക്കങ്ങൾ കാരണം വീടുകളിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ഫലസ്തീനികളാണ് ഈ ആശുപത്രിയെ അഭയ കേന്ദ്രമായി കണ്ട് തങ്ങിയിരുന്നത് .
































