കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. “ക്രിമിനൽ ഇറാനിയൻ ആക്രമണം” എന്നാണ് അധികൃതർ സംഭവത്തെ വിശേഷിപ്പിച്ചത്.
വിവിധ പ്രദേശങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടഞ്ഞതിന്റെ ഫലമാണെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ പൗരന്മാരും താമസക്കാരും ശാന്തത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.






























