ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പൂച്ചാക്കലിൽ സ്ഥിതിചെയ്യുന്ന ദിശ കാരുണ്യ കേന്ദ്രം (ഗേൾസ് ഹോം) എന്ന സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾ കാണാതായി. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നീ കൗമാരക്കാർ ആണ് കാണാതായത് .
കുട്ടികൾ ഇന്നലെ പുലർച്ചെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത് സിസിടിവി ക്യാമറയിൽ ശേഖരിച്ചിട്ടുണ്ട് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം നടത്തുകയാണ്.
കാണാതായ കുട്ടികളെക്കുറിച്ച് ഏതെങ്കിലും വിവരം ഉള്ളവർ അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.