കൊല്ലം ചിതറയിൽ യുവാവ് കുത്തേറ്റ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ

0
202

കൊല്ലം: ചിതറയിൽ യുവാവിനെ കുത്തികൊന്നു. സുജിൻ (29) ആണ് മരണപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമായിരുന്നു സംഭവം. സുജിനോടൊപ്പം ഉണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. എന്നാൽ അയാളുടെ പരിക്ക് ഗുരുതരമല്ല. ഇരുവരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.വയറിൽ കുത്തേറ്റ സുജിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. രാത്രി 11 മണിയോടെ ഒരു സംഘം ഇരുവരെയും ആക്രമിച്ചു.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമികമായി നിഗമനം. മൂന്ന് പേർ കസ്റ്റഡിയിലാണെന്ന് വിവരമുണ്ട്. അഞ്ച് പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തൽ .