കള്ളപ്പണ ആരോപണം ; താരങ്ങൾ വരുമാന സ്രോതസ്സ് തെളിയിച്ചു

0
19

കുവൈത്ത് സിറ്റി: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിട്ട താരങ്ങൾ അവരുടെ വരുമാന ശ്രോതസ്സ് സംബന്ധിച്ച് ഔദ്യോഗിക ഇന്‍വോയ്‌സുകള്‍ വഴി തെളിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷൻ ഇപ്പോഴും കേസുകളുടെ മെറിറ്റ് പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ മൂന്ന് കേസുകളിലെ പ്രതികളെ മാത്രമാണ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തത്. മറ്റ് കേസുകൾ മാറ്റിവയ്ക്കും. ഈ കേസുകൾ റഫർ ചെയ്ത് സംബന്ധിച്ച് മാർച്ച് ആദ്യ ആഴ്ച ഔദ്യോഗിക തീരുമാനം ഉണ്ടാകും.

സമൂഹമാധ്യമങ്ങളിൽ കേസുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളുടെ പേരുകൾ ആണ് പ്രചരിക്കുന്നത് എന്നാൽ ഇവയിൽ പലതും ശരിയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആരോപണവിധേയരായ താരങ്ങളിൽ ഒരു വിഭാഗത്തിന് അവരുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് ഔദ്യോഗികമായി തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. മറ്റൊരു വിഭാഗത്തിന് മേൽ അന്വേഷണം തുടരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.