പാക്കിസ്ഥാന്റെ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു

0
151

ന്യൂ ഡൽഹി:ജമ്മു-കശ്മീർ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈനികർ നടത്തിയ വെടിവയ്പ്പിൽ ഇന്ത്യൻ സൈനികനായ മുരളി നായിക് (27) വീരമൃത്യു വരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ അദ്ദേഹം ‘ഓപ്പറേഷൻ സിന്ദൂർ’ യൂണിറ്റിലെ അംഗമായിരുന്നു. പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനത്തിന് ശേഷം സംഭവിച്ച ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുരളിയെ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും, ചികിത്സയിടയിൽ ആണ് അദ്ദേഹം മരണപ്പെട്ടത്.