അമീർ പതാക ഉയർത്തി: ഒരുമാസം നീണ്ട ദേശീയദിന ആഘോഷങ്ങൾക്ക് കുവൈറ്റിൽ തുടക്കമായി

കുവൈറ്റ്: ഒരുമാസം നീണ്ടു നിൽക്കുന്ന ദേശീയ-വിമോചന ദിന ആഘോഷങ്ങൾക്ക് കുവൈറ്റിൽ തുടക്കമായി. കഴിഞ്ഞ ദിവസം രാവിലെ ബയാൻ പാലസിൽ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അല്‍ സബാഹ് ദേശീയ പതാക ഉയർത്തിയതോടെയാണ് ഒരുമാസം നീളുന്ന ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായത്.

കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ്​ ഖാലിദ്​ അസ്സബാഹ്, പാർലമ​െൻറ് സ്​പീക്കർ മർസൂഖ് അൽഗാനിം, രാജ കുടുംബത്തിലെയും ഭരണകൂടത്തിലെയും പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇതിനോടനുബന്ധിച്ച് ആറ് ഗവർണേറ്റുകളിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.