കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഐവിൻ ജിജു എന്ന യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിനയകുമാർ ദാസ്, മോഹൻ എന്നിവരാണ് നിലവിൽ നീക്കം ചെയ്യപ്പെട്ടത്. കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം ഇരുവർക്കും എതിരെ കടുത്ത നടപടി എടുക്കുമെന്ന് സിഐഎസ്എഫ് വ്യക്തമാക്കിയിരിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പോലീസുമായി പൂർണമായും സഹകരിക്കുമെന്നും ചെന്നൈ എയർപോർട്ട് സൗത്ത് സോൺ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ. പൊന്നി ഐപിഎസ് വ്യക്തമാക്കി. സംഭവസ്ഥലത്തെ സിസിടിവി ഫുട്ടേജ് വാർത്താമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.ഇന്നലെ രാത്രി നടന്ന ഈ സംഭവത്തിൽ വാക്കുതർക്കത്തിന് ശേഷം യുവാവിനെ മുന്നിൽ നിന്ന് കാറിടിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നു. കേസ് ഗൗരവത്തോടെ കാണുന്ന സിഐഎസ്എഫ്, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകി.