കുവൈറ്റ് സിറ്റി : നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് (NOK) സംഘടിപ്പിക്കുന്ന നൈറ്റിംഗേൽസ് ഗാല 2026 – അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന്റെ ഫ്ലയർ 31/01/2026-ന് കാബ്ദ് ഷാലെയിൽ വെച്ച് നടന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
NOK പ്രസിഡന്റായ സിജുമോൻ തോമസും, സെക്രട്ടറി ടീന സുസൻ തങ്കച്ചനും ചേർന്നാണ് ഫ്ലയർ പ്രകാശനം നിർവഹിച്ചത്. എക്സിക്യൂട്ടീവ് അംഗങ്ങളായ സോബിൻ തോമസ്, സുമി ജോൺ, സോണിയ തോമസ്, സൗമ്യ എബ്രഹാം, ബിന്ദുമോൾ സുബാഷ്, ശരത് കുമാർ, തംസീത് പട്ടില്ലത്ത്, ഷൈജു രാജൻ, ഷീജ ജോഷി, ഹരീഷ് പരോക്കോട്ടിൽ, സുധീഷ് എസ്, ചിന്നപ്പ ദാസ്, ജെസ്റ്റിൻ സേവ്യർ, ഡെന്നി തോമ്സൺ, ഷിറിൻ വർഗീസ്, ജിമ്മി കുര്യാക്കോസ് എന്നിവരും പ്രിയപ്പെട്ട NOK അംഗങ്ങളും സന്നിഹിതരായിരുന്നു.
നൈറ്റിംഗേൽസ് ഗാല 2026 – അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം 15/05/2026-ന് ജ്ലീബ് അൽ-ഷുയൂഖിലുള്ള സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മൂന്നു മണി മുതൽ നടത്തപ്പെടുന്നതാണ്. പരിപാടിയുടെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നു പ്രസിഡന്റ് സിജുമോൻ തോമസ് അറിയിച്ചു.
































