കോവിഡ് 19: സൗദിയില്‍ 7 പേർ കൂടി മരിച്ചു; രോഗബാധിതരുടെ എണ്ണം 3642

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് ഏഴ് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59 ആയി. മക്കയിൽ നിന്നു മാത്രം 22 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 429 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3642 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇതിൽ 761 പേര്‍ രോഗമുക്തരായിട്ടുണ്ട്.

അതേസമയം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന കർഫ്യു അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന 21 ദിവസത്തെ കർഫ്യു കാലാവധി അവസാനിച്ചതോടെയാണ് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ കര്‍ഫ്യു നീട്ടിയതായി സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചത്.