കോവിഡ് 19: കുവൈറ്റിൽ ഒരു മരണം കൂടി; രോഗബാധിതർ 1300 ആയി

0
8

കുവൈറ്റ്: രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചികിത്സയിലിരുന്ന അൻപതുകാരനായ സ്വദേശിയാണ് മരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചത്. ഇതോടെ കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഈ മാസം ആദ്യമാണ് കുവൈറ്റിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 46കാരനായ ഇന്ത്യക്കാരനായിരുന്നു മരിച്ചത്.

അതേസമയം ഇന്ന് 66 പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1300 ആയി ഉയർന്നു. ഇതിൽ 150 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 1148 പേരാണ് ചികിത്സയിലിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.