നിപ വൈറസ്; സമ്പർക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ ഫലം നെഗറ്റീവ്.

0
59

മലപ്പുറം: വളാഞ്ചേരിയിൽ നിപ വൈറസ് ബാധിതയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയി വന്നിരിക്കുന്നു. ഇതോടെ 49 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായി. ഇന്ന് സമ്പർക്കപ്പട്ടികയിൽ 40 പേരെ കൂടി ചേർത്തിട്ടുണ്ട്. ഇപ്പോൾ സമ്പർക്കപ്പട്ടികയിലെ ആകെ എണ്ണം 152 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 62 പേർ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്. നിലവിൽ രോഗലക്ഷണങ്ങളോടെ എട്ട് പേർ ചികിത്സയിലാണ്. രണ്ട് പേർ ഇപ്പോഴും ഐസിയുവിൽ ആണ്.