വ്യാജ സർട്ടിഫിക്കറ്റികള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ: ഇന്ത്യ അടക്കുള്ള രാജ്യങ്ങളിലെ ഉദ്യോഗാർഥികൾക്ക് തിരിച്ചടി

0
7

മസ്കറ്റ്: വ്യാജ സർട്ടിഫിക്കറ്റുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ എല്ലാ വിദൂര വിദ്യാഭ്യാസ രീതിയും അംഗീകരിക്കാനാവില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഒമാനിയിതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തുല്യതാ അക്കാദമിക് യോഗ്യതകളെയും അംഗീകരിക്കുന്ന സമിതിയുടെതാണ് തീരുമാനം.

ഒമാനിയിതര ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളെയും അവ നല്‍കിയ അക്കാദമിക് യോഗ്യതകള്‍ക്കുള്ള തുല്യതയും അംഗീകരിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ചിട്ടുവെന്ന് കാട്ടി ഇന്ത്യയിലെ ഡോ. റാം മനോഹര്‍ ലോഹ്യ അവധ് യൂണിവേഴ്‌സിറ്റിയുടെ 2005ലെ സയന്‍സ് ഡിഗ്രിക്കുള്ള തുല്യതയും 2005ല്‍ നല്‍കിയ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദത്തിനുള്ള തുല്യതയും സമിതി നിരസിച്ചു. ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാന്‍ മന്ത്രാലയം ശുപാര്‍ശ ചെയ്യുകയോ മന്ത്രാലയം അംഗീകരിച്ച ഇന്ത്യന്‍ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഇത് പെടുകയോ ചെയ്തിട്ടില്ല എന്നറിയിച്ചു കൊണ്ടാണ് സർട്ടിഫിക്കറ്റ് നിരസിച്ചത്.

2015ല്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി നല്‍കിയ ഒരു ഫിലോസഫി പിഎച്ച്ഡി,ഇന്ത്യയിലെ സിക്കിം മണിപ്പാല്‍ യൂനിവേഴ്‌സിറ്റി 2007 നല്‍കിയ ഒരു ഐടി സയന്‍സ് ഡിഗ്രി, ഇതേ യൂണിവേഴ്സിറ്റി 2010ല്‍ നല്‍കിയ ഒരു എംബിഎ ഡിഗ്രി, . പുണെ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പുണെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി 2006ല്‍ നല്‍കിയ സിവില്‍ എന്‍ജിനീയറിങ്ങിലെ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് എന്നിവയൊക്കെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമിതി നിരസിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ (ഐഎസ്ബിഎം) നല്‍കിയ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ബിരുദത്തിനും സമിതി തുല്യത നിഷേധിച്ചു. ബിരുദമോ തത്തുല്യമോ ഇല്ലാതെയാണ് ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേര്‍ന്നത്. അതിനാലാണ് തുല്യത അനുവദിക്കാതിരുന്നത്. ഇന്ത്യക്ക് പുറമെ, യുകെ, മൊറോക്കോ, ഈജ്പ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകളും മന്ത്രാലയം തള്ളിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളൊന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച മാനദണ്ഡം പാലിച്ചില്ലെന്നും കണ്ടെത്തി