ഓപ്പറേഷൻ സിന്ദൂർ നീതിയുടെ പുതിയമുഖം:നരേന്ദ്ര മോദി

0
88

ജയ്പൂർ:ബിക്കാനീരിൽ നടന്ന ജനസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം പ്രസ്താവിച്ചു. ഭീകരർ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനെതിരെ ഈ പ്രതിഷേധം നടത്തിയതായി അദ്ദേഹം പറഞ്ഞു. സിന്ദൂരം മായ്ച്ചവരെ മണ്ണോട് ചേർത്തു. ഓപ്പറേഷൻ സിന്ദൂർ നീതിയുടെ പുതിയ മുഖമാണ് എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞു 140 കോടി ഇന്ത്യക്കാരുടെ മനസ്സ് വേദനിപ്പിച്ചു. അതിനെത്തുടർന്ന് ഭീകരവാദത്തെ മണ്ണിൽ മൂടാമെന്ന പ്രതിജ്ഞയോടെയാണ് ഇന്ത്യ മൂന്ന് സേനകൾക്കും തിരിച്ചടിക്ക് അനുമതി നൽകിയത്. പാകിസ്താന്റെ ആണവ ഭീഷണികൾക്ക് മുന്നിൽ പുതിയ ഇന്ത്യ തലതാഴ്ത്തിയിട്ടില്ല. ഭീകരവാദത്തെയും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും ഇന്ത്യ ഒരേ നാണയത്തിന്റെ രണ്ട് വശമായി കാണുന്നു. പാകിസ്താന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തും. അതിനായി ഇന്ത്യയുടെ പ്രതിനിധികൾ ലോകം മുഴുവൻ സഞ്ചരിക്കുകയാണ്. ഒരു കാര്യം പാക്കിസ്താൻ മറന്നുപോയി, ഭാരതത്തെ സേവിക്കാൻ മോദി ഇവിടെ ഉണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഈ പ്രവർത്തനത്തിൽ 9 ഭീകര കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. 100-ലധികം തീവ്രവാദികൾ ഇല്ലാതാക്കി, അതിൽ യൂസഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദാസീർ അഹമ്മദ് തുടങ്ങിയ കൊടുംഭീകരാറാഉം കൊല്ലപ്പെട്ടവരിൽ ഉൾപെടുന്നുണ്ട്. പാകിസ്താനിലെ ജക്കോബാബാദ്, ബൊലാറി, സർഗോദ, റഹീം യാർ ഖാൻ, ചക്കാൽ എന്നീ വ്യോമാക്രമണ താവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു.