ഒടിടി ആപ്പിൽ അസഭ്യ ഷോ;ആപ്പ് നിരോധിക്കണമെന്ന് ആവശ്യം

0
153

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമായ ‘ഉല്ലു’ ആപ്പിൽ സ്ട്രീം ചെയ്ത ഒരു റിയാലിറ്റി ഷോയിലെ അശ്ലീല ക്ലിപ്പ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ കോലാഹലം! നടൻ അജാസ് ഖാൻ അവതരിപ്പിച്ച ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിലെ ഒരു ദൃശ്യത്തിൽ, കാമസൂത്രത്തിലെ സെക്സ് പോസിഷനുകൾക്കായി മത്സരാർത്ഥികളോട് ആവശ്യപ്പെടുന്നതായി വിഡിയോയിൽ കാണാം. ഈ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പടർന്നുപിടിച്ചതോടെയാണ് വിമർശനങ്ങൾ തീവ്രമായത്.ഈ അശ്ലീല ഉള്ളടക്കത്തെതിരെ ശക്തമായി ശബ്ദമുയർത്തിയ ചതുർവേദി, “ഇതുപോലുള്ള ആപ്പുകൾ നിരോധിക്കാൻ മുൻപ് തന്നെ ഞാൻ സർക്കാരിനെ ഉണർത്തിയിട്ടുണ്ട്. പക്ഷേ, ഇതുവരെ ഒരു നടപടിയും കണ്ടില്ല!” എന്ന്  പറഞ്ഞു. 2023 മാർച്ചിൽ 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചെങ്കിലും, ‘ഉല്ലു’, ‘ആൾട്ട് ബാലാജി’ തുടങ്ങിയവ ഒഴിവാക്കപ്പെട്ടതായി അവർ ചൂണ്ടിക്കാട്ടി.                           വിവാദത്തിൽ നടപടിയെടുക്കുമെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബെ വ്യക്തമാക്കി. എന്നാൽ, “ഇതുപോലുള്ള പ്ലാറ്റ്ഫോമുകൾക്കെതിരെ സർക്കാർ കർശന നിയമങ്ങൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു” എന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നു.    അശ്ലീല ഉള്ളടക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഹർജി സമർപ്പിച്ചതിനെ തുടർന്ന്, സുപ്രീം കോടതി ഏപ്രിൽ 28-ന് കേന്ദ്ര സർക്കാരിനും ഒടിടി പ്ലാറ്റ്ഫോമുകൾക്കും നോട്ടിസ് അയച്ചിരുന്നു. ഇതിനു മുൻപ്, യൂട്യൂബർ രൺവീർ അലാബാദിയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ ഷോയിലെ അസഭ്യ പരാമർശവും വിവാദമായിരുന്നു.ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ കർശന നിയമങ്ങൾ ഉടനടി ഏർപ്പെടുത്തണമെന്നാണ് പൊതുജനാഭിപ്രായം