പാലക്കാട്: പാലക്കാട് നഗര സഭയിലെ ജയ് ശ്രീറാം ബാനർ വിവാദത്തിന് ശേഷം വീണ്ടും പ്രകോപനവുമായി ബിജെപി. നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമക്ക് മുകളില്‍ ബിജെപി പതാക സ്ഥാപിച്ചതാണ് പുതിയ വിവാദത്തിന് തിരി തെളിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഗാന്ധി പ്രതിമക്ക് മുകളില്‍ ബിജെപിയുടെ പതാക കൂട്ടിക്കെട്ടിയത് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇത് അഴിച്ചുമാറ്റി. സംഭവത്തെ തുടർന്ന് നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗാന്ധി പ്രതിമക്ക് സംരക്ഷണ വലയം തീർത്ത് ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ തദ്ദേശ വീണ്ടും ഭൂരിപക്ഷം ലഭിച്ചതിനെതുടർന്ന് പാലക്കാട് നഗരസഭകെട്ടിടത്തിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയ സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായി. പിന്നീട് നാല് പേരും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു