കുവൈത്ത് സിറ്റി : ചൈനയിൽ നിന്ന് കയറ്റി അയച്ച അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ സാധനങ്ങൾ കുവൈത്ത് എയർ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. 10 ടൺ വരുന്ന വ്യാജ ചൈനീസ് സ്വപ്നങ്ങളാണ് പിടികൂടിയത്.
ഈ വർഷം പിടിച്ചെടുത്ത വ്യാജ വസ്തു ഇറക്കുമതിയിൽ ഏറ്റവും വലുതാണ് ഇതെന്ന് അധികൃതർ പറഞ്ഞു.
കുവൈത്തിലെ ഒരു കമ്പനിക്ക് വേണ്ടിയാണ് വൻതോതിൽ സാധനങ്ങൾ ഇറക്കുമതി ചെയ്തത്. പിടിച്ചെടുത്ത വ്യാജ ഉത്പന്നങ്ങളിൽ വനിതാ ബാഗുകൾ, വാച്ചുകൾ, വസ്ത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ അടങ്ങിയിരുന്നു. വസ്തുവകകൾ കണ്ടുകെട്ടിയതിനുശേഷം ഇത് ചൈനയിൽ നിന്ന് കയറ്റി അയച്ച കമ്പനിയെ സംബന്ധിക്കുന്ന വിവരങ്ങൾ എയർ കസ്റ്റംസ് വിഭാഗം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചതായാണ് വിവരം