കുവൈത്തിൽ PALPAK–മെട്രോ മെഡിക്കൽ ഗ്രൂപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; 200ലധികം പ്രവാസികൾ പങ്കെടുത്തു

0
14

കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റും (PALPAK) മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ഫഹാഹീലിലെ മെട്രോ മെഡിക്കൽ സെന്ററിൽ വെച്ച് ഒക്ടോബർ 30 മെഡിക്കൽ ക്യാമ്പ് നടത്തി. രാവിലെ 7:00 മണിക്കു തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 1 മണിക്കു അവസാനിച്ചു.

സാമൂഹിക വിഭാഗം സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ച യോഗത്തിന് പൽപക് പ്രസിഡൻ്റ് അരവിന്ദാക്ഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ, രക്ഷാധികാരി പി. എൻ. കുമാർ, ഉപദേശക സമിതി അംഗം മനോജ് പരിയാനി, മെട്രൊ മെഡിക്കൽ കോർപ്പറേറ്റ് മാർക്കറ്റിംങ്ങ് ഹെഡ് ബഷീർ ബത്ത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ രാജേഷ് ബാലഗോപാൽ നന്ദി രേഖപ്പെടുത്തി.

ഇരുന്നുറിൽ കൂടുതൽ പ്രവാസികളാണ് മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. വിവിധ രോഗവിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും അത്യാധുനിക പരിശോധന സൗകര്യങ്ങളും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.

കൂടാതെ വനിത വേദിയുടെ നേതൃത്വത്തിൽ വനിതകൾക്കായി നടത്തിയ സ്തനാർബുദ മെഡിക്കൽ പരിശോധനയും ഉണ്ടായിരുന്നു

പൽപക് അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇത്തരം ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ പൂർണ്ണ പിന്തുണയും സൗകര്യങ്ങളും നൽകിയ മെട്രോ മെഡിക്കൽ ഗ്രൂപ്പിന് പ്രത്യേക നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തുകയുണ്ടായി.