പാണത്തൂരിലുണ്ടായ ബസ് അപകടം: ഡ്രൈവറുടെ അശ്രദ്ധ അപകടകാരണമെന്ന് വിലയിരുത്തൽ

0
11

കാസർകോട്: കാസർകോട് പാണത്തൂരിലുണ്ടായ ബസ് അപകടത്തിന്റെ കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയും എന്ന് വിലയിരുത്തൽ
ബസ്സിന് യന്ത്രത്തകരാറല്ലെന്ന് കാസർകോട് ആർടിഒ
രാധാകൃഷ്ണൻ പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തിൽപെട്ടതെന്നും ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും ആർടിഒ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തിൽ 2 കുട്ടികളടക്കം 7 പേരാണ് മരിച്ചത്
കുത്തനെയുള്ള ഇറക്കം ആയതിനാൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയ കുറവും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം.
അപകടത്തിൻ്റെ കാരണങ്ങൾ കണ്ടെത്താനുള്ള വിശദ പരിശോധനക്കായി ആർടിഒ യുടേയും സബ് കളക്ടറുടേയും സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തും. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷമായിരിക്കും കൂടുതൽ പരിശോധന നടത്തുക.
വാഹനാപകടത്തിൽ പരിക്കേറ്റ 11 പേർ അപകട നില തരണം ചെയ്തു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണിവർ. .