കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ പെരുന്നാളിന്റെ സന്തോഷ സുദിനത്തിൽ കുടുംബങ്ങളെ ഒരുമിച്ചു കൂട്ടി പെരുന്നാൾ പൊലിവ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡണ്ട് സി.പി.നൈസാം അധ്യക്ഷത വഹിച്ച പരിപാടി കെ.ഐ.ജി വൈസ് പ്രസിഡന്റ് പി.ടി.ശരീഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിങ്ങൾക്ക് രണ്ടു ആഘോഷങ്ങൾ ആണ് ഉള്ളത് എന്നും നോമ്പിലൂടെ നാം നേടിയെടുത്ത എല്ലാ നന്മകളും തുടർന്നുള്ള ജീവിതത്തിലും നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണം എന്നും അദ്ദേഹം ഉണർത്തി. മുഖ്യാതിഥികളായി സീ കേരളം സ.രി. ഗ.മ.പ ഫെയ്മ് അക്ബർ ഖാൻ, കുട്ടിപ്പട്ടുറുമാൽ ഫെയ്മ് മെഹ്‌റിന് എന്നിവർ തങ്ങളുടെ പെരുന്നാൾ വിശേഷങ്ങൾ പങ്കുവെക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. കൂടാതെ വി.എസ്.നജീബ്, യാസിർ, റദ് വ ആസിഫ് എന്നിവരും ഗാനങ്ങൾ ആലപിച്ചു. ഇതോടനുബന്ധിച്ച് നടന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ പുരുഷ വിഭാഗത്തിൽ യാസിറും വനിതാ വിഭാഗത്തിൽ ഫെമിന അഷ്‌റഫും, കുട്ടികളുടെ വിഭാഗത്തിൽ റദ് വ ആസിഫ് എന്നിവർ വിജയികളായി. കെ.ഐ.ജി ഫർവാനിയ ഏരിയ റമദാനിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികളെ പരിപാടിയിൽ വെച്ചു മെഹ്‌റിന് പ്രഖ്യാപിച്ചു. സദാറുദ്ദീൻ കൺവീനരായ പരിപാടിയിൽ സിജിൽ ഖാൻ അവതാരകനായപ്പോൾ ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ സ്വാഗതവും ഹഫീസ് പാടൂർ നന്ദിയും പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സൂം ആപ്ലികേഷനിലൂടെ നടന്ന പരിപാടിക്ക് ഹസീബ്, എം.എ. ഖലീൽ, റസാഖ് എന്നിവർ സാങ്കേതിക സഹായം നൽകി.