ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യും; ഇന്ന് രാത്രി 8 മണിക്ക്

0
75

ന്യൂഡൽഹി:ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സൗദി സന്ദർശനം പാതിയിൽ നിർത്തി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രധാനമന്ത്രി, പിന്നീട് നടത്തിയ നിര്ണായക യോഗങ്ങളിലൂടെ സൈനിക നടപടികൾക്ക് ദിശാനിർദേശം നൽകിയിരുന്നു.

പാകിസ്ഥാനെതിരെ ഇന്ത്യൻ സൈനികർ നടത്തിയ പ്രത്യാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങളും രാജ്യത്തെ നിലപാടും വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാൽ ഇടയിൽ, പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ദേശീയ സുരക്ഷയ്ക്കായുള്ള സർക്കാരിന്റെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാനാണ് ഇന്നത്തെ അഭിസംബോധന എന്ന് കരുതുന്നു.രാത്രി എട്ട് മണിക്ക് നടക്കുന്ന അഭിസംബോധനയിൽ പാകിസ്ഥാനെതിരായ സൈനിക നടപടികളിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.