തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതിയായ കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി .ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിധി പ്രഖ്യാപിച്ചു, ശിക്ഷാവിധിക്കായി വാദം നാളെ (മെയ് 13) നടക്കും.
2017 ഏപ്രിൽ 9-ന് തിരുവനന്തപുരം ജില്ലയിലെ നന്തൻകോട് ക്ലിഫ് ഹൗസിന് സമീപം സ്വന്തം വീട്ടിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ അമ്മ ഡോ. ജീൻ പദ്മ, അച്ഛൻ റിട്ട. പ്രൊഫ. രാജ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിങ്ങനെ നാല് പേരെ കൊലപ്പെടുത്തിയ പ്രതിയെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചു. വീട്ടിൽ നിന്ന് പുകയും തീയും കണ്ട നാട്ടുകാർ പൊലീസിനെ അറിയിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഏപ്രിൽ 28-ന് കേസിന്റെ അന്തിമ വാദം പൂർത്തിയായത്, മെയ് 6ന് വിധി പ്രഖ്യാപിക്കാനായിരുന്നുവെങ്കിലും മെയ് 12-ലേക്ക് മാറ്റിവെച്ചിരുന്നു.