പി എം മോഡി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു

ധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവചരിത്രം പ്രമേയമായ ബോളിവുഡ് ചിത്രം ‘പി എം മോഡി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തരുമാനിച്ചിരുന്നത്.

പിഎം മോദി എന്ന ചിത്രത്തെ കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും ജീവിത ചരിത്രം പറയുന്ന സിനിമകള്‍ക്കും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ റിലീസ് ചെയ്യുന്നതിനും കമ്മീഷന്റെ വിലക്കുണ്ട്.