പ്രതിയെ പിടികൂടാൻ പോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ ടിപ്പറിടിച്ച് മരിച്ചു

0
66

കാസര്‍കോട്: മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു. മേൽപറമ്പ് ഡി വൈ എസ് പി സ്ക്വാഡ് അംഗം മയ്യിച്ച സ്വദേശി കെ.കെ.സജീഷ് ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുഭാഷ് ചന്ദ്രനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കള നാലാം മൈലിൽ ഇന്ന് പുലർച്ച മൂന്ന് മണിയോടെയാണ് സംഭവം. ഡിവൈഎസ്‌പിയുടെ ഡാൻസാഫ് സ്ക്വാഡ് അംഗമായിരുന്ന സജീഷും സുഭാഷ് ചന്ദ്രനും ചേർന്ന് മേൽപ്പറമ്പ് പോലീസിൻ്റെ സഹായത്തോടെ കാറിൽ കടന്ന എംഡിഎംഎയും കഞ്ചാവും പിടികൂടി ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട മറ്റൊരു പ്രതിയായ ദന്തഡോക്ട‌റെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്.