പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു

0
64

കുവൈറ്റ് സിറ്റി : പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 23, വ്യാഴായ്ച്ച വൈകിട്ട് 6:30 മുതൽ അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത കുവൈറ്റി  അഭിഭാഷകൻ ഡോ. തലാൽ താക്കിയുടെ നേതൃത്വത്തിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുത്ത്  വിവിധ വിഷയങ്ങളിൽ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം തേടുവാൻ താല്പര്യമുള്ളവർ 41105354, 97405211 എന്നീ നമ്പറുകളിലോ താഴെകൊടുത്ത ഗൂഗിൾ  ഫോം വഴിയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Form: https://forms.gle/Nh6YS5izNGd5G7mn9