കൊറോണ ഭീതി: ചൈനയിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന് കുവൈറ്റ്

0
5

കുവൈറ്റ്: സ്വദേശി പൗരന്മാർ ചൈനയിലേക്കുള്ള യാത്രകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റ്. കൊറോണ വൈറസ് ഭീതി പരത്തി വ്യാപിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ കണക്കിലെടുത്ത് ചൈനയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് കുവൈറ്റ് വിദേശ കാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചിട്ടുള്ള മറ്റ് രാജ്യങ്ങളിലേക്കുമുള്ള അനാവശ്യ യാത്രകളും കഴിവതും ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

‘കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചൈനയിലേക്ക് യാത്രകൾക്ക് പദ്ധതിയുള്ള പൗരന്മാരോട് അവരുടെ സുരക്ഷ കണക്കിലെടുത്ത് അത് റദ്ദാക്കാന്‍ ആവശ്യപ്പെടുകയാണ്.. ചൈനയിൽ ഇപ്പോഴും തുടരുന്ന കുവൈറ്റികൾ എത്രയും വേഗം മടങ്ങി വരണമെന്നും ആവശ്യപ്പെടുന്നു.’ എന്നാണ് പ്രസ്താവനയിൽ പറയുന്നത്.