നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ഇന്നവസാനിക്കും. നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാണ് സഭ പിരിയുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിച്ച സി.എ.ജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി ഇന്ന് സഭയിൽ അവതരിപ്പിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകാശാല ബില്ലും സഭ ഇന്ന് പരിഗണിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്മേളനമായതിനാൽ രാഷ്ട്രീയ വാക്പോരുകൾക്ക് നിയമസഭ ഇന്നും വേദിയാകും.