പ്രവാസി വെൽഫയർ കുവൈത്ത്- സാൽമിയ യൂണിറ്റ് 7 ഓവർ ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

0
33

കുവൈത്ത് സിറ്റി  : പ്രവാസി വെൽഫയർ കുവൈത്ത് -സാൽമിയ യൂണിറ്റ് ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പ്രവാസി വെൽഫയർ കുവൈത്തിലെ 8 യൂണിറ്റുകൾ തമ്മിലുള്ള 7 ഓവർ ക്രിക്കറ്റ്‌ ടൂർണമെന്റ് കുവൈറ്റ്‌ സിറ്റിയിലെ മിർഗാബ് വെൽഫയർ ഗ്രൗണ്ടിൽ വെച്ചു വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടക്കുന്നതാണ്. പ്രവാസി വെൽഫയർ കുവൈറ്റ്‌ കേന്ദ്ര പ്രസിഡന്റ് റെഫീഖ് ബാബു ടൂർണമെന്റ് ഉദ്ഘാടനം നിർവഹിക്കും.

ഉദ്ഘാടന മത്സരത്തിൽ ടീം അബ്ബാസിയ സിറ്റി- സൂപ്പർ കിങ്സിനെയും, ഹിറ്റ്‌ സ്‌ക്വാഡ്- ഫർവാനിയ ജലീബ് ഹോമീസിനെയും നേരിടും. രണ്ടാം മത്സരത്തിൽ ടീം ഫഹാഹീൽ ലയൺസ് സാൽമിയയെയും, ടീം അബൂ ഖലീഫ റിഗ്ഗയി വാറിയേഴ്‌സിനെയും നേരിടും. വിജയികൾക്ക് ട്രോഫി, ക്യാഷ് അവാർഡ്, ഫുഡ്‌ വൗച്ചർ എന്നിവക്ക് പുറമേ ബെസ്റ്റ് ബൗളർ,ബെസ്റ്റ് ബാറ്റ്സ് മാൻ, മാൻ ഓഫ് ദി സീരീസ്, മാൻ ഓഫ് ദി മാച്ച് അവാർഡുകളും ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപെടാവുന്നതാണ്.
99416712