പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

0
92

കൊച്ചി:പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് നടന്റെ അടുത്തവർ വ്യക്തമാക്കി. ‘ചാർളി’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലെ ‘ഡേവിഡ്’ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമാ രംഗത്ത് ശ്രദ്ധേയനായത്.

ഫാഷൻ ഫോട്ടോഗ്രാഫിയിലും അദ്ദേഹം രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി നിരവധി ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. ക്യാമറ, ഫോട്ടോഗ്രാഫി എന്നിവയിൽ പരിചയസമ്പന്നനായിരുന്ന അദ്ദേഹം ഈ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടത്തിയിരുന്നു. ‘പിക്സൽ വില്ലേജ്’ എന്ന യൂട്യൂബ് ചാനലിലൂടെ ഫോട്ടോഗ്രാഫി സംബന്ധിച്ച അറിവുകൾ പങ്കുവെച്ചിരുന്ന രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത ‘പിക്സൽ വില്ലേജ്’ ചാനൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.