ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

0
93

മലപ്പുറം:മലപ്പുറം ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീം (26) ഇന്ത്യൻ സൈന്യത്തിനെതിരെ രാജ്യവിരുദ്ധമായ പരാമർശങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായി. ഇൻസ്റ്റഗ്രാമിൽ പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച വ്യക്തിയുടെ അന്ത്യസംസ്കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്ന പ്രകോപനപരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഇടുക്കി സൈബർ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത് .ഇടുക്കി സ്വദേശിയൊരാളുടെ പരാതിയനുസരിച്ചാണ് സൈബർ പൊലീസ് നടപടി എടുത്തത്. പ്രതി സാമൂഹ്യമാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാനും ഇന്ത്യയുടെ സർവ്വോന്നതത്വം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയ്ക്ക് ഭീഷണിയുണ്ടാക്കാനും ശ്രമിച്ചതായി പൊലീസ് വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ശേഷമാണ് മലപ്പുറത്ത് നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത്.